top of page
Search

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ കേരളത്തിലും വന്നിരുന്നുവെന്ന് റിപ്പോർട്ട്

  • Online Media
  • Apr 28, 2019
  • 1 min read

ഇതില്‍ സഹ്രാന്‍ ഹാഷി കേരളത്തിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ മലപ്പുറം, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലാണ് ഹാഷിം സന്ദര്‍ശനം നടത്തിയത്....... ന്യൂഡൽഹി: ശ്രീലങ്കയില്‍ 253 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയില്‍ പങ്കെടുത്ത ഭീകരര്‍ 2017 ല്‍ രണ്ട് തവണ  ഇന്ത്യയില്‍ എത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഇയാള്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഹമ്മദ് മുബാറക് അസാന്‍, സഹ്രാന്‍ ഹാഷിം എന്നീ ഭീകരരാണ് ഇന്ത്യ സന്ദര്‍ശിച്ചത്.

ഇതില്‍ സഹ്രാന്‍ ഹാഷി കേരളത്തിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ മലപ്പുറം, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍,  തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലാണ് ഹാഷിം സന്ദര്‍ശനം നടത്തിയത്. അസാനും, ഹാഷിമും ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തിയതായുള്ള രേഖകള്‍ ഉണ്ട്. ഐഎസിന്റെ കോയമ്പത്തൂര്‍ മൊഡ്യൂളുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് സ്‌ഫോടന പരമ്പരകളെപ്പറ്റി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

 
 
 

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

  • Facebook
  • Twitter
  • LinkedIn

©2019 by Breaking News.

bottom of page